Description
‘ദേശാടനക്കിളികള്‍ ഇനി വരില്ല’ എന്ന ഈ പുസ്തകം കൈവിട്ടുപോകുന്ന വസന്തകാലത്തേക്കുറിച്ചുള്ള സങ്കടപ്പാട്ടല്ല. ഉടച്ചുവാര്‍ക്കേണ്ട സാമൂഹ്യക്രമങ്ങളെക്കുറിച്ചുള്ള സമരാഹ്വാനമാണ്. അതിന് ശ്രീ. ജോസഫ് ഓടയ്ക്കാലി തന്റെ ജീവിതാനുഭവത്തിന്റെ മുഴുവന്‍ പാഠഭാവങ്ങളേയും ഉപാധികളായി സ്വീകരിച്ചിരിയ്ക്കുന്നു. വിവിധ സര്‍ഗ്ഗാത്മക പ്രക്രിയയിലൂടെ ചിതറിപ്പോകുന്ന മേഘ രൂപങ്ങളില്‍ നിന്ന് ഊഷരമായ ഭൂമിയിലേയ്ക്ക് ഒരുതുള്ളി വെള്ളംപോലെ, വളരുന്ന കാലത്തിലേയ്ക്ക് കണ്ണീരുപ്പിന്റെ ഒരു കണിക. ആ അര്‍പ്പണമാണ് ഈ കവി തന്റെ വാക്കുരകൊണ്ട് ചെയ്തു തീര്‍ക്കുന്നത്.
ജയകുമാര്‍ ചെങ്ങമനാട്.









Reviews
There are no reviews yet.