ഋതുഭേദങ്ങള്‍

ഗബ്രിയേല്‍ തളിയച്ചിറ രചിച്ച “ഋതുഭേദങ്ങള്‍” എന്ന പുസ്തകം എഴുത്തുകാരനും സിനിമാനിരൂപകനുമായ ഡോ. സെബാസ്റ്റിയന്‍ കെ ആന്റണി പ്രകാശനം ചെയ്തു. ജോളിയമ്മ ടീച്ചര്‍ പുസ്തകം ഏറ്റുവാങ്ങി.

പള്ളിക്കാട്

കെ. എം. സലിം പത്തനാപുരം രചിച്ച “പള്ളിക്കാട്”  എന്ന പുസ്തകം രത്‌നമ്മ ടീച്ചര്‍ പ്രകാശനം ചെയ്തു.

ഒരു തോണിയാത്ര

ശോഭന വെങ്ങോല രചിച്ച “ഒരു തോണിയാത്ര” എന്ന പുസ്തകം പ്രശസ്ത നാടകകൃത്ത് ശ്രീമൂലനഗരം മോഹന്‍ പ്രകാശനം ചെയ്യുന്നു. എഴുത്തുകാരന്‍ ഫാദര്‍ ജോജി പുസ്തകം ഏറ്റുവാങ്ങി. 

മണല്‍ ചിത്രങ്ങള്‍

പോയാലി സക്കീര്‍ ഹുസൈന്‍ രചിച്ച “മണല്‍ ചിത്രങ്ങള്‍” എന്ന പുസ്തകം കേരളസാഹിത്യഅക്കാദമി മുന്‍ സെക്രട്ടറി പായിപ്ര രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു. പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ പുസ്തകം ഏറ്റുവാങ്ങി.

മൈഥിലി

ഗിത ഗിരിജന്‍ രചിച്ച “മൈഥിലി” എന്ന പുസ്തകം എഴുത്തുകാരി ഉഷാകുമാരി പ്രകാശനം ചെയ്തു. മോഹന്‍ദാസ് പണിക്കര്‍ പുസ്തകം ഏറ്റുവാങ്ങി.

നോവുപൂക്കുമ്പോള്‍

ദേവിപ്രസാദം രചിച്ച “നോവുപൂക്കുമ്പോള്‍” എന്ന പുസ്തകം പ്രശസ്ത ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ പ്രകാശനം ചെയ്യുന്നു. ഗായത്രീദേവി പുസ്തകം ഏറ്റുവാങ്ങുന്നു.

ഇടയന്മാര്‍ വഴിതെറ്റുന്നു

ജോസഫ് തായങ്കരി രചിച്ച “ഇടയന്മാര്‍ വഴിതെറ്റുന്നു” എന്ന പുസ്തകം പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എം.ബി. സന്തോഷ് പ്രകാശനം ചെയ്തു. പൊതുപ്രവര്‍ത്തകനായ ചാര്‍വാകം നാഗേഷ് പുസ്തകം ഏറ്റുവാങ്ങി.

ഒരു പോലീസ് ഡയറി

സലിം കുന്നപ്പിള്ളില്‍ രചിച്ച “ഒരു പോലീസ് ഡയറി” എന്ന പുസ്തകം പോലീസ് കംപ്ലൈന്റ്‌സ് അഥോറിറ്റി ചെയര്‍മാന്‍ റിട്ട ജസ്റ്റീസ് വി.കെ. മോഹനന്‍ പ്രകാശനം ചെയ്തു. സാംസ്‌കാരിക പ്രവര്‍ത്തകനും പ്രസാധകനുമായ സി.ഐ.സി.സി. ജയചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി.

ഗുരുദേവകൃതികള്‍. ഭക്തി, സൗന്ദര്യം

ഉഷ തമ്പാന്‍ പെരുമ്പാവൂര്‍ രചിച്ച “ഗുരുദേവകൃതികള്‍. ഭക്തി, സൗന്ദര്യം” എന്ന പുസ്തകം കുന്നത്തുനാട് എസ്.എന്‍ഡി.പി യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. കര്‍ണ്ണന്‍ പ്രകാശനം ചെയ്തു.

ചാഞ്ഞുപെയ്യുന്ന മഴ

സി.എം. സുജേഷ്ബാബു രചിച്ച “ചാഞ്ഞുപെയ്യുന്ന മഴ” എന്ന പുസ്തകം പ്രശസ്ത എഴുത്തുകാരന്‍ ഡോ. അംബികാസുതന്‍ മങ്ങാട് പ്രകാശനം ചെയ്തു. ഡോ. രമ്യ കെ. ആര്‍ പുസ്തകം ഏറ്റുവാങ്ങി.

പത്ത്‌ വിശ്വസാഹിത്യകാരന്മാര്‍

ശ്രീധരന്‍ മറ്റക്കുഴി രചിച്ച “പത്ത്‌ വിശ്വസാഹിത്യകാരന്മാര്‍” എന്ന പുസ്തകം കുന്നത്തുനാട് എം എല്‍ എ അഡ്വ. പി.വി. ശ്രീനിജന്‍ പ്രകാശനം ചെയ്തു. തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ആര്‍ പ്രകാശ് പുസ്തകം ഏറ്റുവാങ്ങി.

കനല്‍ തേടുന്ന കാവല്‍മാടങ്ങള്‍

സുരേഷ്ബാബു കാവാലം രചിച്ച “കനല്‍ തേടുന്ന കാവല്‍മാടങ്ങള്‍” റിട്ട. ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്  എന്‍ കെ പ്രകാശന്‍ പ്രാകാശനം ചെയ്തു. കുട്ടനാട്  പൈതൃകകേന്ദ്രം ചെയര്‍മാന്‍ അഡ്വ. അനില്‍ബോസ് ചിറങ്ങര പുസ്തകം ഏറ്റുവാങ്ങി. 

ജക്കാന

അബ്ദുള്‍ റഹ്‌മാന്‍ കോട്ടപ്പടി രചിച്ച “ജക്കാന” കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖ് പ്രകാശനം ചെയ്തു. തൃശൂര്‍ വിദ്യ എന്‍ജിനീയറിംഗ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സജി ബാലകൃഷ്ണന്‍ പങ്കെടുത്തു. 

മതം,കമ്മ്യൂണിസം, കറോഷി

പ്രൊഫ. ജോണ്‍ എം. ഇട്ടി എഴുതിയ “മതം,കമ്മ്യൂണിസം, കറോഷി” എന്ന യാത്രാവിവരണ പുസ്തകം പ്രൊഫ. മധു ഇവങ്കര ആദ്യപ്രതി റവ. ഈശോ മാത്യുവിന് നല്‍കികൊണ്ട് പ്രകാശനം ചെയ്യുന്നു. എം.എല്‍.എ. മാത്യു റ്റി തോമസ് അധ്യക്ഷനായിരുന്നു. ജേക്കബ് ഫിലിപ്പ്, പ്രൊഫ. മാമ്മന്‍ വര്‍ക്കി. ഡോ. വര്‍ഗീസ് പോത്തന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അമ്പമ്പട ഞാനേ

ഷാജോണ്‍ പെരുമ്പാവൂര്‍ രചിച്ച ‘അമ്പമ്പട ഞാനേ’ എന്ന പുസ്തകം റിട്ട’ ഹെഡ്മാസ്റ്ററും സാഹിത്യപ്രവര്‍ത്തകനുമായ ഇ. ഡി. വര്‍ഗ്ഗീസ് പ്രകാശനം ചെയ്തു.അദ്ധ്യാപികയും കവയിത്രിയും എഴുത്തുകാരിയുമായ രവിത ഹരിദാസ് പുസ്തകം ഏറ്റുവാങ്ങി. അദ്ധ്യാപകനും എഴുത്തുകാരനും കവിയുമായ ഡോ. സുരേഷ് മൂക്കന്നൂര്‍ പുസ്തകം പരിയപ്പെടുത്തി.

ചെട്ടിയാന്‍ ഭ്രാന്തി

വാസുദേവന്‍ വാളമറ്റത്തില്ലം രചിച്ച ‘ചെട്ടിയാന്‍ ഭ്രാന്തി’ എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം മുന്‍ ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബ് നിര്‍വഹിക്കുന്നു.

ആകാശവും ഭൂമിയും നഷ്ടമാകുന്നവര്‍

വിനോദ് വള്ളോന്‍ രചിച്ച കഥാസമാഹാരം “ആകാശവും ഭൂമിയും നഷ്ടമാകുന്നവര്‍” പ്രശസ്ത കഥാകൃത്ത് മനോജ് വെങ്ങോല പ്രകാശനം ചെയ്തു. പി എ ജോയ് അദ്ധ്യക്ഷത വഹിച്ചു. ആദ്യപ്രതി കഥാകൃത്ത് അനില്‍ കോട്ടമുഗള്‍ ഏറ്റുവാങ്ങി. സുരേഷ് കീഴില്ലം മുഖ്യഅതിഥിയായി. കെ ആര്‍ ഷിബികുമാര്‍, രാജീവ് തുറവൂര്‍, ജിന്‍സ് ടി മുസ്തഫ, ഷഫീഖ് തേക്കലക്കുടി, എന്‍ എം മുഹമ്മദ്, ശശികുമാര്‍ കുമ്മനോട്, രമേശന്‍ കുഴിമുണ്ടയില്‍, ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരണം

ഗംഗ ആര്‍ രചിച്ച “പ്രതികരണം” എന്ന കവിതാസമാഹാരം എഴുത്തുകാരി ശോഭന വെങ്ങോല പ്രകാശനം ചെയ്തു. പി.കെ. മാധവന്‍ ആദ്യകോപ്പി ഏറ്റുവാങ്ങി. എം.എം. മോഹനന്‍ അദ്ധ്യക്ഷനായിരുന്നു.

ജീവിതവിജയത്തിന്റെ അത്ഭുതവിളക്ക്

ഷൈന്‍ മുഹമ്മദ് രചിച്ച ‘ജീവിതവിജയത്തിന്റെ അത്ഭുതവിളക്ക്’ എന്ന പുസ്തകം സാമൂഹിക പ്രവര്‍ത്തകയും ലൈഫ് കോച്ചുമായ സോജ സെബാസ്റ്റ്യന്‍  പ്രകാശനം ചെയ്യുന്നു.

ജാലവിദ്യക്കാരന്‍ ഓന്തുണ്ണി

മോഹന്‍ മംഗലത്ത് രചിച്ച ‘ജാലവിദ്യക്കാരന്‍ ഓന്തുണ്ണി’ എന്ന പുസ്തകം സിപ്പി പള്ളിപ്പുറം പി.ഐ. ശങ്കരനാരായണന് നല്‍കി പ്രകാശനം ചെയ്തു. ശ്രീമൂലനഗരം മോഹന്‍ അധ്യക്ഷനായിരുന്നു.

കൊമ്പന്റെ കുറുമ്പ്

മോഹന്‍ മംഗലത്ത് രചിച്ച ‘കൊമ്പന്റെ കുറുമ്പ്’ എന്ന പുസ്തകം സിപ്പി പള്ളിപ്പുറം പി.ഐ. ശങ്കരനാരായണന് നല്‍കി പ്രകാശനം ചെയ്തു. ശ്രീമൂലനഗരം മോഹന്‍ അധ്യക്ഷനായിരുന്നു.

മച്ചകം വാഴുന്ന ദേവി

ജോസഫ് ഓടയ്ക്കാലി രചിച്ച ‘മച്ചകം വാഴുന്ന ദേവി’ എന്ന പുസ്തകം ഡോ. കെ. ജി. പൗലോസ് പ്രകാശനം ചെയ്തു. തസ്മിന്‍ ഷിഹാബ് പുസ്തകം ഏറ്റുവാങ്ങി. മുരളീധരന്‍ പുന്നേക്കാട് പുസ്തകം പരിചയപ്പെടുത്തി.

കല്ലുകൾ പൂക്കുന്നിടം

ജിഷ കെ റാം രചിച്ച കവിതാസമാഹാരം ‘കല്ലുകൾ പൂക്കുന്നിടം ‘ പ്രൊഫസർ എം കെ സാനു മാഷ് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാദർ അനിൽ ഫിലിപ്പ് CMI ക്ക് നൽകി പ്രകാശനം ചെയ്യുന്നു.

ഒറ്റത്തുരുത്ത്‌

കെ. വിജയം രചിച്ച കവിതാസമാഹാരം പ്രശസ്ത എഴുത്ത്കാരി തനൂജ ഭട്ടതിരി പ്രകാശനം ചെയ്തു.
അഡ്വ. എസ്. മനോജ്  പുസ്തകം ഏറ്റുവാങ്ങി. യെസ്പ്രസ് ബുക്സ് ചീഫ് എഡിറ്റര്‍ സുരേഷ് കീഴില്ലം അധ്യക്ഷത വഹിച്ചു.

വിധവകളുടെ ദേശം

കേരളനിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ബിജു തുരുത്തിക്കര രചിച്ച “വിധവകളുടെ ദേശം” എന്ന കഥകൾ ഗ്രന്ഥലോകം മാസികയുടെ സബ് എഡിറ്ററും പ്രശസ്ത എഴുത്തുകാരനുമായ എസ്. ആർ. ലാൽ പ്രകാശനം ചെയ്തു. നിജി ബിജു പുസ്തകം ഏറ്റുവാങ്ങി.

രാപ്പാടികൾ ഉറങ്ങാറില്ല

കേരളനിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഡോ. എസ്.ഡി.പി. നമ്പൂതിരി രചിച്ച “രാപ്പാടികൾ ഉറങ്ങാറില്ല” എന്ന പുസ്തകം  എസ്. രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു. നാരായണന്‍ നമ്പൂതിരി ഏറ്റുവാങ്ങി.

വൃദ്ധരോദനം

കേരളനിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രഭാകരൻ മലേക്കുടി രചിച്ച “വൃദ്ധരോദനം ” എന്ന നോവൽ പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ എം. രാജീവ് കുമാർ പ്രകാശനം നിർവഹിച്ചു. അഡ്വ. സതിഷ്കുമാർ പുസ്തകം ഏറ്റുവാങ്ങി.

കഠോപനിഷത്ത് - ഒരു വിദൂരവിവര്‍ത്തനം

ഗിരിജ രാമന്‍ നായര്‍ രചിച്ച കഠോപനിഷത്ത് – ഒരു വിദൂരവിവര്‍ത്തനം എന്ന പുസ്തകം പ്രശസ്ത എഴുത്തുകാരി കെ. എം. ബീന പ്രകാശനം ചെയ്യുന്നു. ഡോ. വി. സുജാത പുസ്തകം ഏറ്റുവാങ്ങുന്നു.

സൈബര്‍ മുറ്റത്ത് ഒരു തുമ്പി, ശരീരത്തിന്റേതല്ലാത്ത അവയവങ്ങള്‍, വിരുന്ന്

പ്രദീപ് എസ്.എസിന്റെ കവിതാസമാഹാരങ്ങളായ “സൈബര്‍ മുറ്റത്ത് ഒരു തുമ്പി,” “ശരീരത്തിന്റേതല്ലാത്ത അവയവങ്ങള്‍,” “വിരുന്ന്” എന്നീ പുസ്തകങ്ങളുടെ രണ്ടാം പതിപ്പ്‌ പ്രശസ്ത എഴുത്തുകാരന്‍ ഡോ. ഹരികുമാര്‍ ചങ്ങമ്പുഴ പ്രകാശനം ചെയ്തു. റിട്ട. ജോയിന്റ് ആര്‍.ടി.ഒ. അനില്‍കുമാര്‍ പുസ്തകം ഏറ്റുവാങ്ങി. യെസ്പ്രസ് ബുക്സ് ചീഫ് എഡിറ്റര്‍ സുരേഷ് കീഴില്ലം അധ്യക്ഷത വഹിച്ചു.

പുതുതായ് പറയുവാന്‍

പ്രദീപ് എസ്.എസ് രചിച്ച കവിതാസമാഹാരം “പുതുതായ് പറയുവാന്‍” പ്രശസ്ത എഴുത്തുകാരന്‍ ഡോ. ഹരികുമാര്‍ ചങ്ങമ്പുഴ പ്രകാശനം ചെയ്തു. ഗായത്രി, ഗീതിക എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങി. യെസ്പ്രസ് ബുക്സ് ചീഫ് എഡിറ്റര്‍ സുരേഷ് കീഴില്ലം അധ്യക്ഷത വഹിച്ചു.

ഇവരെന്നും നമുക്കൊപ്പം

ബാബു ഇരുമല രചിച്ച “ഇവരെന്നും നമുക്കൊപ്പം” എന്ന പുസ്തകത്തിന്റെ പ്രകാശനം പത്തനാപുരം ഗാന്ധിഭവനില്‍ വെച്ച് നടന്നു. ആദ്യ കോപ്പി മാധ്യമപ്രവര്‍ത്തകനും ഗാന്ധിഭവന്‍ ട്രസ്റ്റ് അംഗവുമായ പി.എസ്. അമല്‍രാജിനു നല്‍കി പ്രശസ്ത സാഹിത്യകാരി ബൃന്ദ  പ്രകാശനം നിര്‍വ്വഹിച്ചു. ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍, മുന്‍ നക്‌സല്‍ നേതാവ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ കൂടാതെ ഗാന്ധിഭവന്‍ ട്രസ്റ്റ് അംഗങ്ങള്‍ ഉള്‍പ്പെട്ട നേതൃനിരയും കാണാം.

വിശുദ്ധപാപങ്ങള്‍

മനോജ് എസ് രചിച്ച “വിശുദ്ധപാപങ്ങള്‍” എന്ന പുസ്തകം സാംസ്‌കാരിക പ്രവര്‍ത്തകനും നാടകകൃത്തുമായ ശ്രീമൂലനഗരം മോഹനന്‍ പുസ്തകം പ്രകാശനം ചെയ്യുന്നു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സോമന്‍ പുസ്തകം ഏറ്റുവാങ്ങി.

ആത്മകോശങ്ങള്‍

അനൂബ് പരമേശ്വരന്‍ രചിച്ച “ആത്മകോശങ്ങള്‍” എന്ന പുസ്തകം ഇന്ദിര നിര്‍വ്വഹിച്ചു. ശ്രീ ശങ്കര കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ. എം. അനില്‍കുമാര്‍ പുസ്തകം ഏറ്റുവാങ്ങി. 

വൃദ്ധകളുടെ പൂന്തോട്ടം

പുരോഗമന കലാ സാഹിത്യസംഘം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍  സുരേഷ് തമ്മാനിമറ്റം രചിച്ച ‘വൃദ്ധകളുടെ പൂന്തോട്ടം’ എന്ന ചെറുകഥാ സമാഹാരം  കോലഞ്ചേരി എകെജി ഭവന്‍ ഹാളില്‍ വച്ച് കവയത്രി രവിത ഹരിദാസ് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങില്‍ നോവലിസ്റ്റും കഥാകൃത്തുമായ വിനോദ് കൃഷ്ണ, കഥാകൃത്ത് ട്രൈബി പുതുവയലിന് ആദ്യ പ്രതി നല്‍കി പുസ്തകം പ്രകാശനം ചെയ്തു. മേഖലാ പ്രസിഡണ്ട്  ടിവി പീറ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേഖലാ സെക്രട്ടറി പി ജി സജീവ് സ്വാഗതം പറഞ്ഞു. കുന്നത്തുനാട് എംഎല്‍എ അഡ്വ. പി വി ശ്രീനിജിന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യെസ്പ്രസ് ബുക്‌സിന്റെ പ്രസാധകനും കഥാകൃത്തുമായ സുരേഷ് കീഴില്ലം പുസ്തകം  പരിചയപ്പെടുത്തി. 

അരമന രഹസ്യം

തൊടുപുഴ പത്മനാഭ്‌ രചിച്ച ‘അരമനരഹസ്യം’ എന്ന പുസ്തകം  കേരള യുക്തിവാദി സംഘം മുന്‍ സംസ്ഥാനപ്രസിഡന്റ് അഡ്വ. കെ എന്‍ അനില്‍ കുമാര്‍ എഴുത്തുകാരിയും പ്രഭാഷകയുമായ ഡോ. അജി സി പണിയ്ക്കര്‍ക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. യെസ് പ്രസ് ബുക്സ് എഡിറ്റര്‍ സുരേഷ് കീഴില്ലം അദ്ധ്യക്ഷത വഹിച്ചു.

അവിസ്മരണീയം കാശീദര്‍ശനം

ജിതേന്ദ്രന്‍ എസ് മംഗലത്ത് രചിച്ച ‘അവിസ്മരണീയം കാശീ ദര്‍ശനം’ എന്ന പുസ്തകം  ശബരിമല മുന്‍ മേല്‍ശാന്തി  ഏ. ആര്‍. രാമന്‍ നമ്പൂതിരി പ്രകാശനം ചെയ്തു.  മൂവാററുപുഴ എന്‍. എസ്. എസ്  താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ്  കെ. കെ. ദിലീപ് കുമാര്‍ പുസ്തകം ഏറ്റുവാങ്ങി.  താലൂക്ക് യൂണിയന്‍ സെക്രട്ടറി  എം. സി. ശ്രീകുമാര്‍, കരയോഗം പ്രസിഡന്റ്  രാമചന്ദ്രന്‍ നായര്‍, ജോയിന്റ് സെക്രട്ടറി ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു. 

രാപ്പാടി ജന്മങ്ങള്‍

 

പി. എസ്. എ. ലത്തീഫ് രചിച്ച ‘രാപ്പാടി ജന്മങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍മ്മല എച്ച്. എസ്. എസ്. ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് പുസ്തകം പ്രകാശനം ചെയ്യുന്നു. ഡോ. സെല്‍വി സേവ്യര്‍ പുസ്തകം ഏറ്റുവാങ്ങി.

ഹൃദയകാന്തത്തിലെ ഓര്‍മ്മത്തരികള്‍

സന്തോഷ്‌ ചോലയില്‍ രചിച്ച ‘ഹൃദയകാന്തത്തിലെ ഓര്‍മ്മത്തരികള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം പാലക്കാട് ജില്ലാ ലൈബ്രറി ഹാളില്‍ വച്ച് നടന്നു. എഴുത്തുകാരന്‍ ഡോ. ജയശീലന്‍. പി. ആര്‍. പുസ്തകം പ്രകാശനം ചെയ്യുന്നു. അദ്ധ്യാപകന്‍ കെ. വിജയശേഖരന്‍ മാസ്റ്റര്‍ പുസ്തകം  ഏറ്റുവാങ്ങി.

ഹായ് സിനിമ

റാഫി തൊട്ടാന്‍ രചിച്ച ‘ഹായ് സിനിമ’ എന്ന പുസ്തകത്തിന്റെ പ്രകാശനം തൃശ്ശൂര്‍ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ വച്ച് നടന്നു. ചലച്ചിത്ര സംവിധായകന്‍ അമ്പിളി പുസ്തകം പ്രകാശനംചെയ്യുന്നു. ചിത്രകാരി പ്രതീക്ഷ സുബിന്‍ പുസ്തകം ഏറ്റുവാങ്ങി. തൃശ്ശൂര്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡയറക്ടര്‍ ചെറിയാന്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.

ഏകീകൃത സിവില്‍ നിയമം- ആശയം, സംഘര്‍ഷം, നീതി

പി. ബി. ജിജീഷ് രചിച്ച “ഏകീകൃത സിവില്‍ നിയമം- ആശയം, സംഘര്‍ഷം, നീതി” എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നടന്നു. മന്ത്രി പി. രാജീവ് പുസ്തകം പ്രകാശനം ചെയ്യുന്നു. ഡോ. പി. സോമന്‍ പുസ്തകം ഏറ്റുവാങ്ങി. യെസ്പ്രസ് ബുക്‌സ് ചീഫ് എഡിറ്റര്‍ സുരേഷ് കീഴില്ലം അധ്യക്ഷനായിരുന്നു. 

എന്റെ ലോകം

പ്രവാസി എഴുത്തുകാരനായ ജോളി എം പടയാട്ടില്‍ രചിച്ച ആത്മകഥ ‘എന്റെ ലോകം’ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രകാശനം ചെയ്തു. എഴുത്തുകാരന്റെ ഭാര്യ ചിനു പടയാട്ടില്‍ ഏറ്റുവാങ്ങി. യെസ്പ്രസ് ബുക്‌സ് ചീഫ് എഡിറ്റര്‍ സുരേഷ് കീഴില്ലം പങ്കെടുത്തു. 

പെലപ്പൂത

അനില്‍ കോട്ടമുകള്‍ എഴുതിയ പെലപ്പൂത എന്ന പുസ്തകം മനോജ് വെങ്ങോല പ്രകാശനം ചെയ്യുന്നു. ബാബു ഇരുമല പുസ്തകം ഏറ്റുവാങ്ങി. സുരേഷ് കോട്ടപ്പടി പുസ്തകം പരിചയപ്പെടുത്തി.

ഹിമാലയ യാത്രസ്മരണകള്‍

സി എ ശശിധരന്‍ നായര്‍ രചിച്ച ”ഹിമാലയ യാത്രസ്മരണകള്‍” എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നടന്നു. സ്വാമി നന്ദാത്മജാനന്ദ പുസ്തകം പ്രകാശനം ചെയ്യുന്നു. എല്‍. വി. ഹരികുമാര്‍ പുസ്തകം ഏറ്റുവാങ്ങി. യെസ്പ്രസ് ബുക്സ് ചീഫ് എഡിറ്റര്‍ സുരേഷ് കീഴില്ലം അധ്യക്ഷനായിരുന്നു. 

തത്തമംഗലം ഡയറി

സാബു ചോലയില്‍ എഴുതിയ ‘തത്തമംഗലം ഡയറി’ എന്ന ഓര്‍മ്മകുറിപ്പുകളുടെ സമാഹാരം മുന്‍ കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ പ്രകാശനം  ചെയ്യുന്നു. ഡോക്ടര്‍ ഗോപകുമാര്‍ ചോലയില്‍ പുസ്തകം ഏറ്റുവാങ്ങി.

പാരഡോക്‌സ്

റോജീസ് മുണ്ടപ്ലാക്കലിന്റെ കഥാസമാഹാരം ‘പാരഡോക്‌സ്’ എം സ്വരാജ് പ്രകാശനം  ചെയ്യുന്നു. ആലുവ താലൂക്ക് ജോയിന്റ് സെക്രട്ടറി കെ. പി. റെജീഷ് അധ്യക്ഷത വഹിച്ചു. ജി.സി.ഡി.എ. എക്‌സിക്യൂട്ടീവ് അംഗം കെ. കെ. ഷിബു പുസ്തകം ഏറ്റുവാങ്ങി.

അഗ്നിനടനം

ജുബീഷ് പി മാത്യു രചിച്ച ‘അഗ്നിനടനം’ എന്ന നോവല്‍ മാര്‍ തോമസ് പടിയത്ത് പ്രകാശനം ചെയ്തു. ഫാ. തോമസ് ഏഴിക്കാടന്‍ പുസ്തകം ഏറ്റുവാങ്ങി.

ദൈജ്ജാല്‌

സോമന്‍ ചെമ്പ്രേത്ത് രചിച്ച ‘ദെജ്ജാല്’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് നിര്‍വ്വഹിക്കുന്നു.  പ്രമുഖ നിരൂപകയും കവയിത്രിയുമായ ഡോ ഇ എം സുരജ പുസ്തകം സ്വീകരിക്കുന്നു.

ചക്രം

കെ. എന്‍. സോമശേഖരന്‍ എഴുതിയ ‘ചക്രം’ എന്ന നോവലിന്റെ പ്രകാശനം  കെ. വി  ജോസഫ് (റിട്ടയേര്‍ഡ് എസ് പി) നിര്‍വ്വഹിക്കുന്നു. രതീഷ് കൃഷ്ണന്‍ (റിട്ടയേര്‍ഡ്. എസ് പി) പുസ്തകം ഏറ്റുവാങ്ങി. സുകുമാര്‍ അരിക്കുഴ അധ്യക്ഷനായിരുന്നു. 

ദൈവത്തി

സരിത ജി എഴുതിയ കവിതാസമാഹാരം ‘ദൈവത്തി’ എം. എസ് അരുണ്‍ കുമാര്‍ എംഎല്‍എ പ്രകാശനം ചെയ്യുന്നു. ജോര്‍ജ് പുളിക്കന്‍ പുസ്തകം ഏറ്റുവാങ്ങി. ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മോള്‍ അധ്യക്ഷത വഹിച്ചു. 

ഡിക്‌റ്റേറ്റര്‍ ഷിപ്പ് ഓഫ് ദി കാപ്പിറ്റലിസ്റ്റ്

ടോം മുളന്തുരുത്തിയുടെ കവിതാ സമാഹാരം ‘ഡിക്‌റ്റേറ്റര്‍ ഷിപ്പ് ഓഫ് ദി കാപ്പിറ്റലിസ്റ്റ്’ റ്റി. സി. ഷിബുവിന് നല്‍കി
കവി കുരീപ്പുഴ ശ്രീകുമാര്‍  പ്രകാശനം ചെയ്യുന്നു.

ഇട്ട്യാതി

മുടക്കാരിന്‍ രചിച്ച ‘ഇട്ട്യാതി’ എന്ന നോവല്‍ കാലടി ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ധര്‍മ്മരാജ് അടാട്ട് പ്രകാശനം ചെയ്യുന്നു. ലൈബ്രറി കൗണ്‍സില്‍ മുന്‍ ജില്ലാ സെക്രട്ടറി ജോസ് കരിമ്പന ഏറ്റുവാങ്ങി. പുരോഗമനസാഹിത്യസംഘം പിറവം ഈസ്റ്റ് യൂണിറ്റ് പ്രസിഡന്റ് ഏല്യാസ് നാരേക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. റിട്ട. അധ്യാപകന്‍ കുര്യന്‍ പുസ്തകപരിചയം നടത്തി.

പതിന്നാലാം സ്ഥലം

ജോസഫ് ഓടക്കാലിയുടെ കഥാസമാഹാരം ‘പതിന്നാലാം സ്ഥലം’ (രണ്ടാം പതിപ്പ്) മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍ പ്രകാശനം ചെയ്യുന്നു.. KSRTC യിലെ ട്രേഡ് യൂണിയന്‍ നേതാവായ തകിടി കൃഷ്ണന്‍ നായര്‍ പുസ്തകം ഏറ്റുവാങ്ങി.

അന്നും ഇന്നും എന്നും വിസ്മയം

ഉഷ തമ്പാന്‍ രചിച്ച കവിത സമാഹാരം ‘അന്നും ഇന്നും എന്നും വിസ്മയം’, എന്ന പുസ്തകം നാഷണല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഫോറം ചെയര്‍മാന്‍ ഡോ. അനില്‍കുമാര്‍ പ്രകാശനം ചെയ്യുന്നു. ലഫ്റ്റനന്റ് കേണല്‍ ജാന്‍സി.പി എസ്സ് പുസ്തകം ഏറ്റു വാങ്ങി. വായനാപൂര്‍ണ്ണിമ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഇ. വി. നാരായണന്‍ അധ്യക്ഷത വഹിച്ചു. ഓമന എന്‍. സി. കാര്‍ ത്തിക
 
പുസ്തകം പരിചയപ്പെടുത്തി. 

ട്യൂണ്‍ ചെയ്യാം ജീവിതം

ശോഭന വെങ്ങോല രചിച്ച ‘ട്യൂണ്‍ ചെയ്യാം ജീവിതം’ എന്ന പുസ്തകം ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറി ശ്രീമൂലനഗരം മോഹനന്‍ കഥാകൃത്ത് മനോജ് വെങ്ങോലയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. മുന്‍ എം എല്‍ എ സാജുപോള്‍ അധ്യക്ഷത വഹിച്ചു.  ഇ. വി നാരായണന്‍ പുസ്തകം പരിചയപ്പെടുത്തി. 

സപ്തദേവി ശിവനാരായണ ദര്‍ശനം

ഹരി എന്‍ ജി ചേര്‍പ്പ് എഴുതിയ ‘സപ്തദേവി ശിവനാരായണ ദര്‍ശനം’ എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം പെരുവനം കുട്ടന്‍മാരാര്‍ നിര്‍വ്വഹിച്ചു. 

കൊമ്പനാനയും കുറുമ്പനുറുമ്പും

സദാനന്ദന്‍ പാണാവള്ളി എഴുതിയ ബാലസാഹിത്യകൃതി ‘കൊമ്പനാനയും കുറുമ്പനുറുമ്പും’ എന്ന പുസ്തകത്തിന്റെ പ്രകാശനം  കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍ ഡോ. ഉഷാറാണിക്ക് നല്‍കി നിര്‍വ്വഹിക്കുന്നു. ചേര്‍ത്തല അക്ഷരജ്വാല സാഹിത്യവേദി പ്രസിഡന്റ് ശര്‍മ്മിള ശെല്‍വരാജ് അധ്യക്ഷത വഹിച്ചു. പൂച്ചാക്കല്‍ ഷാഹുല്‍ പുസ്തകം പരിചയപ്പെടുത്തി. 

സച്ചിന്‍ സെല്‍ഫിഷ് ആണത്രെ

ഹരികൃഷ്ണന്‍ ഉമാമഹേശ്വരന്‍ രചിച്ച സച്ചിന്‍ ‘സെല്‍ഫിഷ് ആണത്രെ‘ എന്ന പുസ്തകം സച്ചിന്‍ തെണ്ടുല്‍ക്കര്‍ പ്രകാശനം ചെയ്യുന്നു.

രുദാലി

കോട്ടയം ദര്‍ശന അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ദീപ ജയചന്ദ്രന്‍ എഴുതിയ ‘രുദാലി’ എന്ന കവിതാസമാഹാരം മനോജ് കുറൂര്‍  പ്രകാശനം ചെയ്തു.  സുരേഷ് കുറുപ്പ് എംഎല്‍എ ഏറ്റുവാങ്ങി. ടോം മുളന്തുരുത്തി പുസ്തകം പരിചയപ്പെടുത്തി.

പെണ്‍പെരുമയുടെ നക്ഷത്രവെളിച്ചങ്ങള്‍

നിരഞ്ജന്‍ കെ. മനോജിന്റെ ‘പെണ്‍പെരുമയുടെ നക്ഷത്രവെളിച്ചങ്ങള്‍’ എന്ന പുസ്തകം ശശി തരൂര്‍ പ്രകാശനം ചെയ്യുന്നു.

പായ

മനോജ് വെങ്ങോലയുടെ ‘പായ’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രശസ്ത കവി റാം മോഹന്‍ പാലിയത്ത് ജോര്‍ജ് മാത്യുവിന് നല്‍കി പ്രകാശനം ചെയ്യുന്നു. പുല്ലുവഴി പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് എസ്. മനോജ് അധ്യക്ഷത വഹിച്ചു. 

ഒരു കൊച്ചുസ്വപ്നം

ലച്ചു വിച്ചാട്ടിന്റെ കവിതാസമാഹാരം ‘ഒരു കൊച്ചുസ്വപ്നം’ പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന്‍ ഡോ. മേരി അനിതയ്ക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. രാജപ്പന്‍ എസ് തെയ്യാരത്ത് പുസ്തകം പരിചയപ്പെടുത്തി.  അഡ്വ. ടി. എന്‍. അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. 

മഹാപ്രളയം 2018

ബാബു ഇരുമല എഴുതിയ ‘മഹാപ്രളയം 2018’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഫാ. സാജു പോള്‍ നിര്‍വ്വഹിച്ചു. ആന്‍ഡ്രു വി.ജെ. (മഹാപ്രളയകാലത്തെ ആലുവായിലെ രക്ഷാപ്രവര്‍ത്തകന്‍) പുസ്തകം ഏറ്റുവാങ്ങി. ജോണ്‍ പെരുവന്താനം (പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍) മുഖ്യാതിഥി ആയിരുന്നു. കെ.പി. കുര്യാക്കോസ് അദ്ധ്യക്ഷനായിരുന്നു

 

നിലാവിനെ തൊട്ട്

ഹെലന്‍ ക്രിസ്റ്റഫറിന്റെ കവിതാസമാഹാരം ‘നിലാവിനെ തൊട്ട്’ തസ്മിന്‍ ഷിഹാബ് പ്രകാശനം ചെയ്തു. യൂജിന്‍ ഫെര്‍ണ്ണാണ്ടസ് പുസ്തകം ഏറ്റുവാങ്ങി.

മാണിക്യമംഗലപുരേശ്വരി

കെ. മുരളീധരന്‍ രചിച്ച ‘മാണിക്യമംഗലപുരേശ്വരി’ എന്ന പുസ്തകം ദേവകിയമ്മ  പ്രകാശനം ചെയ്തു. നന്ദിനിയമ്മ ഏറ്റുവാങ്ങി. മാണിക്യമംഗലം എന്‍ എസ്സ് എസ്സ് പ്രസിഡന്റ് രാജന്‍ ബി മേനോന്‍ അധ്യക്ഷന്‍ ആയിരുന്നു.

ഇലക്ട്രീഷന്‍ ആരാ മോന്‍

ഷാജോണ്‍ പെരുമ്പാവൂര്‍ എഴുതിയ ‘ഇലക്ട്രീഷന്‍ ആരാ മോന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം റവ. ഫാദര്‍ പോള്‍ മാടശ്ശേരി നിര്‍വ്വഹിച്ചു. ആന്‍സി ജോസഫ് പുസ്തകം ഏറ്റുവാങ്ങി. 

വര്‍ണ്ണച്ചില്ലുകള്‍

എന്‍. എന്‍. സ്വാമിയുടെ ‘വര്‍ണ്ണച്ചില്ലുകള്‍’ പെരിങ്ങാവ് റീഗല്‍ ലൈബ്രറിയില്‍ ചലച്ചിത്രതാരം ജയരാജ് വാര്യര്‍ പുസ്തകം പ്രകാശനം ചെയ്തു. പ്രൊഫ. എം. ഹരിദാസ്  പുസ്തകം ഏറ്റുവാങ്ങി.

ലൂയിസ് പീറ്ററിന്റെ കവിതകള്‍

ലൂയിസ് പീറ്ററിന്റെ കവിതകള്‍’ പ്രശസ്ത കവി അക്ബര്‍ നേര്യമംഗലം പ്രകാശനം ചെയ്തു. കവി അനില്‍ മുട്ടാര്‍ പുസ്തകം ഏറ്റുവാങ്ങി. സമ്മേളനം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ. പി. കുര്യാക്കോസ് അദ്ധ്യക്ഷനായിരുന്നു.  ഇ.കെ. ഇക്ബാല്‍ പുസ്തകം പരിചയപ്പെടുത്തി.