ഏകീകൃത സിവില്‍ നിയമം- ആശയം, സംഘര്‍ഷം, നീതി

അങ്കമാലി വിപഞ്ചിക സാഹിത്യവേദിയുടേയും മേയ്ക്കാവ് യൂണിയന്‍ ലൈബ്രറിയുടേയും സംയുക്താഭിമുഖ്യത്തില്‍ പി.ബി ജിജീഷ് എഴുതിയ ‘ ഏകീകൃത സിവില്‍ നിയമം – ആശയം, സംഘര്‍ഷം, നീതി’ എന്ന പുസ്തകത്തെ ആസ്പദമാക്കി ചര്‍ച്ച സംഘടിപ്പിച്ചു. സംസ്ഥാന പോലീസ് കംപ്ലൈന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് വി.കെ മോഹനന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി ജോസ് തെറ്റയില്‍ അദ്ധ്യക്ഷത വഹിച്ചു. വിപഞ്ചിക പ്രസിഡന്റ് സതീഷ് മാമ്പ്ര, അഡ്വ. എബി പോള്‍, ജോര്‍ജ് സ്റ്റീഫന്‍, അഡ്വ. ബീന വര്‍ഗ്ഗീസ്, പു.ക.സ ജില്ലാ കമ്മിറ്റി അംഗം കെ.ജെ ഐസക്, എ. സെബാസ്റ്റ്യന്‍, ജോംജി ജോസ്, ക്രിസ്റ്റഫര്‍ കോട്ടയ്ക്കല്‍, എ.എസ് വര്‍ഗ്ഗീസ്, കെ.വി സന്തോഷ് കുമാര്‍, പി.ബി ജിജീഷ് എന്നിവര്‍ സംസാരിച്ചു.