Description
നമ്മെ പിടിച്ചുവലിക്കുക എന്ന കവിതയുടെ ആകര്‍ഷണതന്ത്രം/ യന്ത്രം കയ്യിലുള്ളവര്‍ കുറവാണ്. സുഹൃത്ത് വഴി, മുന്വായനാപരിചയം വഴി, മാധ്യമങ്ങള്‍ വഴി ഒക്കെ നാം എഴുത്തുകാരില്‍ ചെന്നെത്താറുണ്ട്. പക്ഷെ, അതൊന്നും അല്ലാതെ സ്വയം എത്തുമ്പോള്‍ നാം ഈ കവിയെ സഞ്ചാരി ഒരു ദ്വീപ് എന്നപോലെ കണ്ടുപിടിച്ചു എന്ന് അഭിമാനിക്കുന്നു. പ്രദീപിന്റെ ഓരോ കവിതയിലും സര്‍ഗ്ഗാത്മകതയ്ക്ക് ഒപ്പിയെടുക്കാന്‍ പറ്റാത്തത്ര ചടുലമായ ത്രസിപ്പുകള്‍ ജീവനിലും പ്രപഞ്ചത്തിലും തുളുമ്പുന്നത് കാണാം. പ്രപഞ്ചത്തിന്റേയും ഭാഷയുടേയും ജൈവകണങ്ങളോടുള്ള ഈ ആരാധനയാവുമോ പ്രദീപിന്റെ കവിതകളോട് എന്നെ അടുപ്പിക്കുന്നത്? അറിയില്ല.
വി. എം. ഗിരിജ









Reviews
There are no reviews yet.