Description
അധ്യാപകനും പ്രമുഖ ദൈവശാസ്ത്ര വിശാരദനുമായ
പ്രൊഫ. ജോണ്‍ എം. ഇട്ടി എഴുതിയ ‘മതം, കമ്മ്യൂണിസം കറോഷി’ എന്ന പുസ്തകത്തിലൂടെ കടന്നുപോകുമ്പോഴാണ് എന്താണ് പുതിയ കാലത്തില്‍ യാത്രാപുസ്തകങ്ങളുടെ പ്രസക്തി എന്നൊരു ചിന്ത എന്നെ വന്ന് തൊട്ടത്. എഴുപത്തിയഞ്ച് രൂപയുമായി മോസ്കോയിലേക്ക് നടത്തിയ കന്നിയാത്രയില്‍ തുടങ്ങി ജപ്പാന് ജനത അനുഭവിച്ച യുദ്ധക്കെടുതികള്‍ വിശദീകരിക്കുന്ന ‘യുദ്ധത്തിന്റെ കാണാക്കയങ്ങള്‍’ വരെയുള്ള ഈ പുസ്തകത്തിലെ പതിനഞ്ച് അദ്ധ്യായങ്ങള്‍ നമ്മുടെ കാഴ്ചയിലും ചിന്തയിലും വീക്ഷണത്തിലും വലിയ മാറ്റങ്ങള്‍ സമ്മാനിക്കുവാന്‍ പര്യാപ്തമാണ്. ചരിത്രത്തെയും സംസ്കാരത്തെയും സമൂഹത്തെയും മതത്തെയും ശ്രദ്ധിക്കുന്ന ഏതൊരാളും വായിക്കേണ്ട പുസ്തകം.
ബെന്യാമിന്.








Reviews
There are no reviews yet.