Description
പ്രകൃതിയും മനുഷ്യരും ദൈവങ്ങളും കൂടി മനുഷ്യവാസങ്ങളുടെ ആഴങ്ങള്‍ തേടിപ്പിടിച്ച് മനുഷ്യനന്മകളെ നേരിട്ട് കാണിച്ചുതരുന്ന അത്യപൂര്‍വ്വമായ പുസ്തകം. ഈ ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുള്ള 14 യാത്രകളെക്കുറിച്ചുള്ള വിവരണങ്ങള്‍ എസ്. കെ. പൊറ്റക്കാടിനുശേഷം നമുക്ക് ലഭിക്കുന്ന വലിയ അറുവും ആനന്ദവുമാണ്. ആധുനിക മലയാളഭാഷയില്‍ സുകുമാര്‍ അഴീക്കോടിന്റെ വാക്ചാതുര്യവും എം. കൃഷ്ണന്‍നായരുടെ ഭാഷാനൈപുണ്യവും സി. എ. ശശിധരന്‍നായരുടെ രചനാവൈഭവത്തില്‍ നമുക്ക് ദര്‍ശിക്കാനാവും. യാത്ര ചെയ്യുന്നവര്‍ക്ക്, യാത്ര പോകാന്‍ പറ്റാത്തവര്‍ക്ക്, യാത്രകളെ സ്‌നേഹിക്കുന്നവര്‍ക്ക് വലിയ മുതല്‍ക്കൂട്ടാണീ ഗ്രന്ഥം. ഇത് വായിച്ചുതുടങ്ങിയാല്‍ തീര്‍ക്കാതെ കയ്യില്‍നിന്ന് താഴെ വയ്ക്കാനാവില്ല. എനിക്കെന്നല്ല, നിങ്ങള്‍ക്കെന്നല്ല, ആര്‍ക്കും…
യു. എന്‍. ഗോപിനായര്‍









Reviews
There are no reviews yet.