Description
അനൂപിന്റെ കഥകളുടെ അടിത്തറ വളരെ ശക്തമായ പ്രമേയങ്ങളില്‍ നിറഞ്ഞതാണ്. ഓരോ കഥയും ജീവിതത്തില്‍ നാം കൊണ്ടു നടക്കുന്ന പേരറിയാത്ത ചില ഭാരങ്ങള്‍ പോലെ നമ്മെ തൊടുന്നു. അത് സ്നേഹം, ദയ, ഓര്‍മ്മകള്‍, മനുഷ്യബന്ധങ്ങള്‍, അവയിലെ എത്രയോ സങ്കീര്‍ണ്ണതകള്‍, അനിശ്ചിതത്വങ്ങള്‍ എന്നിവയാല്‍ നിര്‍മ്മിച്ചവയാണ്. ഈ കഥകള്‍ നമ്മെ വേറിട്ട അനുഭവങ്ങളിലേക്ക് നയിക്കുന്നു. വാക്കുകളിലൂടെ ജീവിതങ്ങളിലേക്കുള്ള തീര്ത്ഥയാത്രകളായി വായനക്കാര്‍ക്ക് ഈ സമാഹാരം അനുഭവപ്പെടാം.
ഡോ. അപര്‍ണ്ണ ബി.









Binsha Anas –
പുഞ്ചരിയുടെ, നോവിന്റെ, പട്ടിണിയുടെ, പഴമയുടെ, പ്രണയത്തിന്റെ, വിരഹത്തിന്റെ, സഹനത്തിന്റെ-ആത്മകോശങ്ങൾ.
പ്രിയപ്പെട്ട അമ്മക്ക് വേണ്ടി ഒരു വേദി ഒരുക്കാനായി എഴുതിയ കഥാസമാഹാരം.
10 ചെറുകഥകൾ. എഴുത്തുകാരൻ, തന്റെ തൂലികയിൽ നിന്നും നേരിട്ട് വായനക്കാരന്റെ കണ്മുനിലേക്കു കോറിയിടുന്ന തെളിമായർന്ന ചിത്രങ്ങൾ.