Description
എഴുപത്തഞ്ചു വയസ്സു കടന്ന് പ്ലാറ്റിനം ജൂബിലി ആഘോഷിച്ചുകഴിഞ്ഞ ഈ കവിയുടെ രചനകളില്‍ നിന്ന് ഉദ്‍ഗമിയ്ക്കുന്നത്‍ ഇരുപത്തഞ്ചിലേക്കടുക്കുന്ന രജത ജൂബിലിയുടെ വെള്ളിത്തിളക്കമാണ്. സരളവും മധുരവുമാണ് അവ. ഏറിയ കൂറും പ്രണയത്തിന്റെ സ്മരണകളാണുതാനും. ലളിതവും സ്നിഗ്ധവുമായ അര്ച്ചനാഗാനങ്ങളാണ് അവയില്‍ മിക്കതും. കാവ്യാത്മകതയും കാല്പ്പനികതയുംകൊണ്ട് അനുവാചകരെ രസിപ്പിയ്ക്കുന്ന ഭാവഗാനങ്ങള്‍ എന്നു പറയാം. അതിന് ഇണങ്ങുന്ന ഭാഷയും ഛന്ദോബന്ദവും അലങ്കാരസാമഗ്രികളും കവി തേടി കണ്ടെത്തിയിരിയ്ക്കുന്നു. വെയിലും നിഴലും നിലാവും തെന്നലും പൂമണവും പുലരൊളിയും മഴവില്ലുമെല്ലാം ഈ പദഘടനയില്‍ വന്നു നിരക്കുന്നു.
എന്‍. കെ. ദേശം.









Reviews
There are no reviews yet.