Description
റിസ്വാന ഹബീബിന്റെ ഉച്ചമരം എന്ന കഥാസമാഹാരത്തിലെ കഥകള്‍ വളരെ സാധാരണ അനുഭവങ്ങളേയും കാഴ്ചകളേയും അക്ഷരങ്ങളുടെ ഇഷ്ടികകള്‍ ക്രമത്തില്‍ ചേര്‍ത്തുവച്ച് കഥകളുടെ ശില്പങ്ങള് നിര്മ്മിയ്്ക്കുകയാണ്. മലയാളക്കഥയില് മറ്റെഴുത്തുകാരികള് സൃഷ്ടിച്ച മുന്‍ മാതൃകകളെ പിന്തുടരാന് ഈ എഴുത്തുകാരി ശ്രമിയ്ക്കുന്നില്ല. ആര്‍ദ്രവും ശുദ്ധവുമായ ഭാഷയില്‍ ഗ്രാമ്യമായ സ്മരണകളുടെ പൊള്ളുന്ന ഉച്ചവെയിലുകളേയും സാന്ത്വനിപ്പിയ്ക്കുന്ന നിലാവിനേയും കുളിരണിയിയ്ക്കുന്ന മഴയേയും കൂട്ടിയിണക്കുന്ന ശുദ്ധമായ കഥകളെ വായനക്കാര്‍ക്കു മുമ്പില്‍ തുറന്നുവയ്ക്കുന്നു.
റഹ്മാന് കിടങ്ങയം.









Reviews
There are no reviews yet.