Description
ഉദ്വേഗത്തിന്റെ മുള്‍മുനകളിലൂടെ ആയിരത്തൊന്നു രാത്രികള്‍ കഥ പറഞ്ഞു പറഞ്ഞ്, അതിനെ അതിജീവനത്തിന്റെ കലയാക്കിയ ഷെഹര സാദിന്റെ പരമ്പരയാണ് ഓരോ കഥ പറച്ചിലുകാരുടേയും. പ്രജിത്ത് പനയൂര്‍ എന്ന കഥാകാരനും ആ വഴി തന്നെ തിരഞ്ഞെടുത്തിരിയ്ക്കുന്നു. മരണത്തെ മറികടക്കാനുള്ള മരുന്നാണ് കഥകള്‍. എന്ന് തിരിച്ചറിയുന്നു. മരണമല്ല, മരണത്തിനു മുന്‍പുള്ള പിടച്ചിലാണ് ജീവിതമെന്ന് സമര്‍ത്ഥിയ്ക്കുന്നു. ചുറ്റിലും അപകടകരവും സംഘര്‍ഷാത്മകവുമായ ഒരു സങ്കീര്‍ണ്ണത ഇരുട്ടായി പടരുമ്പോള്‍ പ്രജിത് പനയൂര്‍ എന്ന എഴുത്തുകാരന്റെ പ്രതിഭാജാഗ്രത കാലം ആവശ്യപ്പെടുന്നുണ്ട്.
മനോജ് വെങ്ങോല.









Reviews
There are no reviews yet.