Description
ഗള്‍ഫിലെ മലയാളിയുടെ ജീവിതം സാഹിത്യത്തില്‍ വേണ്ടപോലെ വന്നിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരവുമായാണ് തന്റെ വിലപിടിച്ച അനുഭവങ്ങളുമായി ഷെരീഫ് വായനക്കാര്‍ക്കു മുമ്പാകെ വരുന്നത്. സാധാരണ ഒരു പ്രവാസിയല്ല ഇവിടത്തെ ഗ്രന്ഥകാരന്. പത്തേമാരിയില്‍ ഗള്‍ഫില്‍ പോയയാളാണ്. ജീവിതത്തിന്റെ നാനാ തുറകളില്‍ സന്തോഷത്തോടെ ജോലി ചെയ്തു. പരാജയങ്ങള്‍ ഒരിയ്ക്കലും തളര്‍ത്തിയില്ല. വിജയങ്ങളില്‍ അഹങ്കരിച്ചുമില്ല. പലയിടങ്ങളില്‍ യാത്ര ചെയ്തു. വിപുലമായ അനുഭവങ്ങളും അനുഭവങ്ങളെ കൗതുകത്തോടെ നോക്കിക്കാണാനുള്ള കണ്ണും ഈ എഴുത്തുകാരനുണ്ട്. മണല്‍ക്കാറ്റില്‍ ഉലയുന്ന ഈ ഓര്‍മ്മകള്‍ക്കു നന്ദി.
അശോകന് ചരുവില്‍.









Reviews
There are no reviews yet.