Description
മണ്ണിനെ നനയ്ക്കുന്നത് അധഃസ്ഥിതരുടെ വിയർപ്പും കണ്ണീരും ചോരയുമാണ് എന്ന് കലഹസ്വഭാവശേഷിയുള്ള ഈ ലിഖിതങ്ങളിലൂടെ അയാൾ ഉറപ്പിച്ചുപറയുന്നു. വാശിയോടെ സ്നേഹം പൊതിഞ്ഞു നൽകുന്ന സൂസന്ന ടീച്ചറാണ് അയാളുടെ പ്രതീക്ഷ. എങ്ങനെയാണ് സ്നേഹം വാശിയോടെ പൊതിഞ്ഞു നൽകുക? അതറിയാനുള്ള വായനക്കാരൻ്റെ ആകാംക്ഷയെയാണ് ‘ആകാശവും ഭൂമിയും നഷ്ടമാകുന്നവർ’ എന്ന പുസ്തകത്തിലൂടെ വിനോദ് വള്ളോൻ ക്ഷണിക്കുന്നത്. ഇരുട്ടും കണ്ണീരും ഉഷ്ണജ്വാലകളുമാണ് ഈ രചനകളുടെ നിറം നിശ്ചയിക്കുന്നത്. അവയുടെ വിഹ്വലകാന്തിയ്ക്ക് തുടർച്ചകൾ സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
-മനോജ് വെങ്ങോല-









Reviews
There are no reviews yet.