Description
വിമല്‍ ബാബുവിന്റെ സെന്‍ട്രല്‍ ‘ലൈബ്രറിയിലെ സുഹൃത്ത്’ മുതല്‍ ‘ ഓര്‍മ്മയിലൊരു കുട്ടിക്കാലം’ വരെയുള്ള പതിനെട്ട് കഥകള്‍ വായിച്ചപ്പോള്‍ എനിക്കൊരു കാര്യം ബോധ്യമായി. വിമല്‍ നിശ്ചയമായും ഒരു കഥ പറച്ചിലുകാരനാണ്. ഏത് ബഹളങ്ങളില്‍ കുരുങ്ങിക്കിടക്കുകയാണെങ്കിലും നിങ്ങളുടെ ശ്രദ്ധയെ പിടിച്ചെടുത്തുകൊണ്ട് കഥയിലേക്ക് പ്രതിഷ്ഠിക്കാനുള്ള അസാമാന്യമായ കഴിവ് വിമല്‍ ബാബുവിനുണ്ട്.
ഈ അക്ഷരങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ശരിക്കും ഞാന്‍ സ്ഥലജലഭ്രമത്തില്‍പ്പെട്ടുപോയി. തുടങ്ങിയാല്‍ തീരാതെ നിങ്ങള്‍ ഇതിന്റെ വായന അവസാനിപ്പിക്കില്ല എന്നത് എന്റെ ഉറപ്പ്.
ബെന്യാമിന്‍.









Reviews
There are no reviews yet.