ബാലകവിതക്കുള്ള കേരള ബാല സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് 2025

സദാനന്ദന്‍ പാണാവള്ളിയുടെ "കൊമ്പനാനയും കുറുമ്പനുറുമ്പും" എന്ന പുസ്തകം 2025 ലെ ബാലകവിതക്കുള്ള കേരള ബാല സാഹിത്യ അക്കാദമി യുടെ അവാര്‍ഡ് നേടി. കവി ആലംകോട് ലീലാകൃഷ്ണനില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ശാസ്ത്രസാഹിത്യ പുരസ്‌കാരം 2024

പ്രൊഫ. സതീഷ് പോളിന്റെ 'അണുഭൗതികത്തിലെ സങ്കല്‍പ്പനങ്ങള്‍' എന്ന പുസ്തകം 2024 ലെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ശാസ്ത്രസാഹിത്യ പുരസ്‌കാരം നേടി. 50000 രൂപയും പ്രശസ്തിപത്രവും അടങ്ങിയ അവാര്‍ഡ് ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് നല്‍കിയത്.

ഓസി കളത്തില്‍ അവാര്‍ഡ് 2024

പ്രൊഫ. സതീഷ് പോളിന്റെ "അണുഭൗതികത്തിലെ സങ്കല്‍പ്പനങ്ങള്‍" എന്ന പുസ്തകം 2024 ലെ ഓസി കളത്തില്‍ അവാര്‍ഡ് 2024 നേടി. ഗോതുരുത്ത് ഗ്രാമീണവായനശാല ഏര്‍പ്പെടുത്താണ് ഈ അവാര്‍ഡ്.

പ്രൊഫ. സതീഷ് പോളിന്റെ അണുഭൗതികത്തിലെ സങ്കല്‍പ്പനങ്ങള്‍ എന്ന പുസ്തകം 2024 ലെ എഴുവന്തല ഉണ്ണികൃഷ്ണന്‍ സാഹിത്യപുരസ്‌കാരം നേടി. എഴുവന്തല ഉണ്ണികൃഷ്ണന്‍ സ്മാരകസമിതിയാണ് അവാര്‍ഡ് നല്‍കിയത്. 10000 രൂപയും പ്രശസ്തിപത്രവും അടങ്ങിയതായിരുന്നു അവാര്‍ഡ്.

സപര്യ സാഹിത്യ പുരസ്‌കാരം 2024

സജിത അഭിലാഷിന്റെ 'അഗ്നിശലഭങ്ങള്‍' എന്ന നോവല്‍ 2024 ലെ സപര്യ സാഹിത്യ പുരസ്‌കാരം (ബാംഗ്ലൂര്‍) നേടി. കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവും പ്രശസ്തി പത്രവും ജീവിതരേഖാചിത്രവും പുസ്തകങ്ങളുമാണ് പുരസ്‌കാരം. ദക്ഷിണേന്ത്യയിലെ ആദ്യ വനിതാ ഐ.പി.എസ് ഓഫീസറും സാഹിത്യകാരിയുമായ ഡോ. ജീജ മാധവന്‍ ഹരിസിംഗ് പുരസ്‌കാരം സമ്മാനിച്ചു....

കേരള ബാലസാഹിത്യ അക്കാദമി ബാലനോവല്‍ പുരസ്‌കാരം 2017

2017 ലെ മികച്ച ബാലനോവലിനുള്ള പുരസ്‌കാരം രഞ്ജിത് ജോര്‍ജ്ജിന്റെ 'ചക്രഗിരിയിലെ വീരന്മാര്‍' എന്ന ബാലനോവലിന് ലഭിച്ചു. കേരള ബാലസാഹിത്യ അക്കാദമി ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. അന്നത്തെ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പ്രശസ്തിപത്രവും ഫലകവും സമ്മാനിച്ചു.

കാക്കനാടന്‍ സ്മാരക പുരസ്‌കാരം 2022

തിരുവനന്തപുരം നവഭാവന ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 2022 ലെ കാക്കനാടന്‍ സ്മാരക പുരസ്‌കാരം ജോണ്‍സണ്‍ ഇരിങ്ങോളിന്റെ 'തീപ്പാളങ്ങള്‍' എന്ന നോവലിനു ലഭിച്ചു. പ്രൊഫ. ജോര്‍ജ്ജ് ഓണക്കൂര്‍ പുരസ്‌കാരം സമ്മാനിച്ചു.

കുഞ്ചന്‍നമ്പ്യാര്‍ അവാര്‍ഡ് 2021

2021 ലെ കുഞ്ചന്‍നമ്പ്യാര്‍ പുരസ്‌കാരം മോഹന്‍ദാസ് സൂര്യനാരായണന്റെ 'മൂവാറ്റുപുഴയുടെ നഗരപുരാവൃത്തങ്ങള്‍' എന്ന പുസ്തകത്തിന് ലഭിച്ചു. ഫലകവും പ്രശസ്തിപത്രവും ആയിരുന്നു അവാര്‍ഡ്.

ഭാഷാശ്രീ കവിതാപുരസ്‌കാരം 2023

2023 ലെ ഭാഷാശ്രീ മാസികയുടെ സംസ്ഥാന കവിതാപുരസ്‌കാരം മനു കാരയാടിന്റെ 'ഒപ്പാരി' എന്ന പുസ്തകത്തിന് ലഭിച്ചു. ഡോ. സജയ് കെ.വി അവാര്‍ഡ് നല്‍കി. പ്രശസ്തിപത്രവും ഫലകവുമായിരുന്നു അവാര്‍ഡ്‌.

ഭിന്നശേഷിക്കാരുടെ സാഹിത്യസൃഷ്ടികള്‍ക്കുള്ള
സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം 2017

2017 ലെ ഭിന്നശേഷിക്കാരുടെ സാഹിത്യസൃഷ്ടികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ കവിതാവിഭാഗത്തിനുള്ള പുരസ്‌കാരം മായാബാലകൃഷ്ണന്റെ 'നിഷ്‌കാസിതരുടെ ആരൂഢം' എന്ന പുസ്തകത്തിന് ലഭിച്ചു. 10000 രൂപയും ഫലകവുമായിരുന്നു അവാര്‍ഡ്.

തത്ത്വമസി ജ്യോതിര്‍ഗമയ സാഹിത്യപുരസ്‌കാരം 2023

2023 ലെ സുകുമാര്‍ അഴീക്കോട് തത്ത്വമസി സാംസ്‌കാരിക അക്കാദമിയുടെ പ്രഥമ തത്ത്വമസി ജ്യോതിര്‍ഗമയ സാഹിത്യ പുരസ്‌കാരം പീതാംബരന്‍ നീലീശ്വരത്തിന്റെ 'നീലീശ്വരം: സാംസ്‌കാരിക പാദമുദ്രകള്‍' എന്ന പുസ്തകത്തിന് ലഭിച്ചു. 10001 രൂപയും മൊമെന്റൊയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് ജസ്റ്റീസ് കമാല്‍ പാഷയില്‍ നിന്നും ഏറ്റുവാങ്ങി.

കവി മുട്ടത്ത് സുധ കവിതാ അവാര്‍ഡ് 2021

2021 ലെ മുട്ടത്തു സുധ അവാര്‍ഡ് പ്രദീപ് എസ്. എസിന്റെ 'സൈബര്‍ മുറ്റത്ത് ഒരു തുമ്പി' എന്ന പുസ്തകത്തിന് ലഭിച്ചു. പ്രശസ്ത നോവലിസ്റ്റ് സുധാകരന്‍ പുരസ്‌കാരം നല്‍കി. 25000 രൂപ ക്യാഷ് പ്രൈസും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതായിരുന്നു അവാര്‍ഡ്.

കെ.ഡി. ചാക്കോ സ്മാരക ബാലസാഹിത്യ പുരസ്‌കാരം 2020

പരസ്പരം മാസിക (കോട്ടയം) ഏര്‍പ്പെടുത്തിയ കെ.ഡി ചാക്കോ സ്മാരക ബാലസാഹിത്യ പുരസ്‌കാരം സുരേഷ് കീഴില്ലത്തിന്റെ 'സൂര്യകിരീടി' എന്ന ബാലസാഹിത്യനോവലിന് ലഭിച്ചു.

കേരള ബാലസാഹിത്യ അക്കാദമി കഥാപുരസ്‌കാരം 2020

2020 ലെ കേരള ബാലസാഹിത്യ അക്കാദമി കഥാപുരസ്‌കാരം വാസു അരീക്കോടിന്റെ 'സ്വര്‍ണ്ണച്ചിറകുള്ള കാക്ക' എന്ന പുസ്തകത്തിന് ലഭിച്ചു. മൊമന്റോയും പ്രശസ്തിപത്രവുമടങ്ങുന്നതായിരുന്നു അവാര്‍ഡ്. കെ.ജയകുമാര്‍ ഐ.എ.എസ് അവാര്‍ഡ് സമ്മാനിച്ചു.

തപസ്യ സാഹിത്യ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് 2021

2021 ലെ തപസ്യ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് പ്രദീപ് എസ്. എസിന്റെ 'സൈബര്‍ മുറ്റത്ത് ഒരു തുമ്പി' എന്ന പുസ്തകത്തിന് ലഭിച്ചു. പ്രശസ്ത സിനിമാ സംവിധായകന്‍ എം. പദ്മകുമാര്‍ പുരസ്‌കാരം നല്‍കി. 3000 രൂപ ക്യാഷ് പ്രൈസും പ്രശസ്തിപത്രവും മൊമെന്റോയും അടങ്ങുന്നതായിരുന്നു അവാര്‍ഡ്.

പ്രൊഫ. ടി.വി.കെ. കുറുപ്പ് പുരസ്‌കാരം 2022

പ്രൊഫ. ടി. വി. കെ. കുറുപ്പ് സ്മാരക പുരസ്‌കാരം 2022 ല്‍ മോഹന്‍ദാസ് സൂര്യനാരായണന്റെ 'മൂവാറ്റുപുഴയുടെ നഗരപുരാവൃത്തങ്ങള്‍' എന്ന പുസ്തകത്തിന് ലഭിച്ചു. 10001 രൂപയും ഫലകവുമായിരുന്നു അവാര്‍ഡ്.

പ്രൊഫ. ഹൃദയകുമാരി കവിതാപുരസ്‌കാരം 2017

2017 ലെ പ്രൊഫ. ഹൃദയകുമാരി കവിതാപുരസ്‌കാരം കെ. ജയകുമാറിന്റെ 'അവധൂതന്‍' എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. മൊമന്റോയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് ജോര്‍ജ്ജ് ഓണക്കൂര്‍ സമ്മാനിച്ചു.

ഗോപി കോട്ടൂരേത്ത് കഥാപുരസ്‌കാരം 2015

2015 ലെ ഗോപി കോട്ടൂരേത്ത് കഥാപുരസ്‌കാരം സുരേഷ് കീഴില്ലത്തിന്റെ 'ആകാശത്തേക്കുള്ള ദൂരം' എന്ന കഥാസമാഹാരത്തിന് ലഭിച്ചു. 15,555 രൂപയും പ്രശസ്തിപത്രവും ശില്‍പവുമടങ്ങുന്ന അവാര്‍ഡ് ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ സമ്മാനിച്ചു.

മലയാളപുരസ്‌കാരം 2017

2017 ലെ മലയാള പുരസ്‌കാര സമിതി ഏര്‍പ്പെടുത്തിയ മലയാള പുരസ്‌കാരം സുരേഷ് കീഴില്ലത്തിന്റെ 'ആകാശത്തേക്കുള്ള ദൂരം' എന്ന കഥാസമാഹാരത്തിന് ലഭിച്ചു. ചലചിത്ര നടി ഭാമ, സംവിധായകന്‍ ജിസ് ജോയ് എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം നല്‍കി.

ആത്മായനങ്ങളുടെ ഖസാക്ക് അവാര്‍ഡ് 2019

2019 ലെ ആത്മായനങ്ങളുടെ ഖസാക്ക് അവാര്‍ഡ് റഷീദ് പാനൂര്‍ എഴുതിയ 'ആത്മാവില്‍ മുറിവേറ്റ മാലാഖമാര്‍' എന്ന പുസ്തകത്തിന് ലഭിച്ചു. വി. പി രാമചന്ദ്രന്‍ പുരസ്‌കാരം സമ്മാനിച്ചു.

സഹൃദയ കലാ- സാംസ്‌കാരിക വേദി സാഹിത്യഅവാര്‍ഡ് 2020

സഹൃദയ കലാ- സാംസ്‌കാരിക വേദി സാഹിത്യ അവാര്‍ഡ് കൗസല്യ കൃഷ്ണന്റെ 'കനല്‍ജീവിതം' എന്ന കവിതാസമാഹാരത്തിന് ലഭിച്ചു.

ചെമ്മനം കവിതാപുരസ്‌കാരം 2019

ചെമ്മനം കവിതാപുരസ്‌കാരം ടോം മുളന്തുരുന്തിയുടെ 'ഡിക്‌റ്റേറ്റര്‍ഷിപ്പ് ഓഫ് ദി ക്യാപിറ്റലിസ്റ്റ്' എന്ന പുസ്തകത്തിന് ലഭിച്ചു. പെരുമ്പടവം ശ്രീധരന്‍ പുരസ്‌കാരം നല്‍കി. 25001 രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തി ഫലകവുമായിരുന്നു പുരസ്‌കാരം.

നവകേരള സാഹിത്യപുര്സ്‌കാരം 2018

2018 ലെ നവകേരള സാഹിത്യപുരസ്‌കാരം തസ്മിന്‍ ഷിഹാബിന്റെ 'തീവണ്ടി' എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. മൊമന്റോയും പ്രശ്‌സ്തിപത്രവും അടങ്ങുന്നതായിരുന്നു അവാര്‍ഡ്.

മംഗളം ഗോള്‍ഡന്‍ ജൂബിലി ചെറുകഥാ പുരസ്‌കാരം 2020

2020 ലെ മംഗളം ഗോള്‍ഡന്‍ ജൂബിലി ചെറുകഥാപുരസ്‌കാരം ഇടപ്പോണ്‍ അജികുമാറിന്റെ 'ദൂത്ത് സാഗറിലെ ദുള്‍പോഡ്' എന്ന പുസ്തകത്തിന് ലഭിച്ചു. 25000 രൂപയും പ്രശസ്തിപത്രവും ഫലകവുമായിരുന്നു അവാര്‍ഡ്. മംഗളം ചീഫ് എഡിറ്റര്‍ സാബുവര്‍ഗ്ഗീസ് അവാര്‍ഡ് നല്‍കി.

സംസ്ഥാനസര്‍ക്കാരിന്റെ സ്വാമിവിവേകാനന്ദപ്രതിഭാപുരസ്‌കാരം 2017

2017 ലെ സംസ്ഥാനസര്‍ക്കാരിന്റെ സ്വാമിവിവേകാനന്ദപ്രതിഭാപുരസ്‌കാരം രവിത ഹരിദാസിന്റെ 'പകര്‍ന്നാട്ടം' എന്ന പുസ്തകത്തിന് ലഭിച്ചു. 50000 രൂപയും പ്രശസ്തിപത്രവും ഫലകവുമായിരുന്നു അവാര്‍ഡ്. മുന്‍ നിയമസഭാസ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിച്ചു.

കേരളസാഹിത്യവേദി കവിതാ പുരസ്‌കാരം 2019

2019 ലെ സാഹിത്യവേദി കവിതാ പുരസ്‌കാരം രവിത ഹരിദാസിന്റെ 'പകര്‍ന്നാട്ടം' എന്ന പുസ്തകത്തിന് ലഭിച്ചു. അന്നത്തെ എല്‍.എ. ആയിരുന്ന പി.ടി. തോമസ് അവാര്‍ഡ് സമ്മാനിച്ചു.

കേരളസാഹിത്യവേദി കഥാ പുരസ്‌കാരം 2019

2019 ലെ കേരള സാഹിത്യവേദി കഥാപുരസ്‌കാരം മനോജ് വെങ്ങോലയുടെ 'പറയപ്പതി' എന്ന പുസ്തകത്തിന് ലഭിച്ചു. 5000 രൂപയും പ്രശസ്തിപത്രവുമായിരുന്നു അവാര്‍ഡ്.

തിരുനെല്ലൂര്‍ സാഹിത്യപുരസ്‌കാരം 2016

മനോജ് വെങ്ങോലയുടെ 'പറയപ്പതി' എന്ന പുസ്തകത്തിന് 2016 ല്‍ തിരുനല്ലൂര്‍ സാഹിത്യ പുരസ്‌കാരം ലഭിച്ചു. 5000 രൂപയും പ്രശസ്തിപത്രവുമായിരുന്നു അവാര്‍ഡ്.

യുവസാഹിത്യ പ്രതിഭാപുരസ്‌കാരം 2017

2017 ലെ യുവസാഹിത്യപ്രതിഭാപുരസ്‌കാരം റസിയ പയ്യോളിയുടെ 'പാഠം ഒന്ന് എന്റെ അമ്മ' എന്ന പുസ്തകത്തിന് ലഭിച്ചു. മൊമന്റോയും പ്രശസ്തിപത്രവുമടങ്ങുന്നതായിരുന്നു അവാര്‍ഡ്.

പി. എന്‍. പണിക്കര്‍ സാഹിത്യപുരസ്‌കാരം 2017

പി. എന്‍ പണിക്കര്‍ പുരസ്‌കാരം അമൃത എം. നായരുടെ 'പിറവി' എന്ന കവിതാസമാഹാരത്തിന് ലഭിച്ചു.

സര്‍ഗ്ഗശ്രീ പുരസ്‌കാരം 2017

സര്‍ഗ്ഗശ്രീ പുരസ്‌കാരം അമൃത എം. നായരുടെ 'പിറവി' എന്ന കവിതാസമാഹാരത്തിന് ലഭിച്ചു.

തൂലികാ സാഹിത്യ അവാര്‍ഡ്‌ 2018

എറണാകുളം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ 2018 ലെ തൂലിക അവാര്‍ഡ് എല്‍ ദോസ് യോഹന്നാന്‍ എഴുതിയ 'മണ്ണ്' എന്ന നാടക കൃതിക്ക് ലഭിച്ചു. ജസ്റ്റീസ് കമാല്‍ പാഷ അവാര്‍ഡ് വിതരണം ചെയ്തു.

രാജു നിള പുരസ്‌കാരം 2018

രാജു നിള പുരസ്‌കാരം എം.ജി. സുനില്‍കുമാര്‍ എഴുതിയ 'മത്സ്യഗന്ധി' എന്ന കഥാസമാഹാരത്തിന് ലഭിച്ചു. അന്നത്തെ അമ്പലപ്പുഴ എം.എല്‍.എ. എച്ച്. സലാം അവാര്‍ഡ് സമ്മാനിച്ചു. 10000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

മലയാളപുരസ്‌കാരസമിതി പുരസ്‌കാരം 2019

മലയാളം പുരസ്‌കാര സമിതിയുടെ മികച്ച കഥാസമാഹാരത്തിനുള്ള അവാര്‍ഡ് സോമന്‍ ചെമ്പ്രേത്ത് രചിച്ച 'മുലക്കരം' എന്ന പുസ്തകത്തിന് ലഭിച്ചു. ഫാദര്‍ കുണ്ടുകുളം വിന്‍സെന്റ് പുരസ്‌കാര ദാനം നിര്‍വ്വഹിച്ചു. പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

മഴവില്ല് പുരസ്‌കാരം 2017

2017 ലെ മഴവില്‍ പുരസ്‌കാരം പ്രദീപ് എസ്. എസിന്റെ ശരീരത്തിന്റേതല്ലാത്ത അവയവങ്ങള്‍ എന്ന പുസ്തകത്തിന് ലഭിച്ചു. പ്രശസ്ത കവി രാവുണ്ണി പുരസ്‌കാരം നല്‍കി. 5000 രൂപ ക്യാഷ് പ്രൈസും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്.

സാഹിത്യ ശ്രേഷ്ഠപുരസ്‌കാരം 2017

ഓസ്‌ട്രേലിയ മലയാളി കൂട്ടായ്മ ഏര്‍പ്പെടുത്തിയ സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം അഡ്വ. കെ.സി. സുരേഷിന്റെ 'ശിഖരങ്ങള്‍ തേടുന്ന വവ്വാലുകള്‍' എന്ന കൃതിയ്ക്ക് ലഭിച്ചു.

സഫ്ദര്‍ ഹാശ്മി പുരസ്‌കാരം 2017

സഫ്ദര്‍ ഹാശ്മി പുരസ്‌കാരം പ്രൊഫ. കെ. എം. ബാലകൃഷ്ണന്റെ 'സാന്ധ്യരാഗങ്ങള്‍' എന്ന കവിതാസമാഹാരത്തിന് ലഭിച്ചു.

പി. എന്‍. പണിക്കര്‍ പുരസ്‌കാരം 2020

2020 ലെ പി. എന്‍. പണിക്കര്‍ അവാര്‍ഡ് വാസു അരീക്കോടിന്റെ 'സ്വര്‍ണ്ണച്ചിറകുള്ള കാക്ക' എന്ന ബാലസാഹിത്യത്തിന് ലഭിച്ചു. മൊമന്റോയും പ്രശസ്തിപത്രവുമടങ്ങുന്നതായിരുന്നു അവാര്‍ഡ്. മുന്‍മന്ത്രി പ്രേമചന്ദ്രന്‍ അവാര്‍ഡ് സമ്മാനിച്ചു.

ആമ്പല്‍ പുരസ്‌കാരം 2022

2022 ലെ ആമ്പല്‍ പുരസ്‌കാരം 'തീണ്ടാപ്പാട്' എന്ന പുസ്തകത്തിന് ലഭിച്ചു. ആമ്പല്‍ സാഹിത്യവേദിയുടെ പ്രസിഡന്റ് അവാര്‍ഡ് നല്‍കി. പ്രശസ്തിപത്രവും ശില്‍പവും ലഭിച്ചു.

എസ്. കെ. പൊറ്റെക്കാട്ട് അവാര്‍ഡ് 2019

2019 ലെ എസ്. കെ. പൊറ്റെക്കാട്ട് അവാര്‍ഡ് ടോം മുളന്തുരുത്തിയുടെ 'ഡിക്‌റ്റേറ്റര്‍ഷിപ്പ് ഓഫ് ദി ക്യാപിറ്റലിസ്റ്റ്' എന്ന പുസ്തകത്തിനാണ് അവാര്‍ഡ് ലഭിച്ചത്. ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രന്‍ പുരസ്‌കാരം നല്‍കി. എസ്. കെ. പൊറ്റെക്കാട്ടിന്റെ മകള്‍ സുമിത്ര യില്‍ നിന്ന് ആദരം ഏറ്റുവാങ്ങി. 25000 രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് അവാര്‍ഡ്.

സൃഷ്ടി കവിതാപുരസ്‌കാരം 2019

2019 ലെ സൃഷ്ടി കവിതാപുരസ്‌കാരം ടോം മുളന്തുരുത്തിയുടെ 'ലിംഗജാതകം' എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. ഡോ. പി. മുരളിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി

പ്രകാശം സാഹിത്യവേദി പുരസ്‌കാരം - സ്‌പെഷ്യല്‍ ജൂറി പരാമര്‍ശo 2018

2018 ലെ പ്രകാശം സാഹിത്യവേദി പുരസ്‌കാരം - സ്‌പെഷ്യല്‍ ജൂറി പരാമര്‍ശവും ടോം മുളന്തുരുത്തിയുടെ 'ഡിക്‌റ്റേറ്റര്‍ഷിപ്പ് ഓഫ് ദി ക്യാപ്പിറ്റെലിസ്റ്റ്' എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. അന്നത്തെ ഭക്ഷ്യ സിവില്‍ സപ്‌ളൈസ് മന്ത്രി പി. തിലോത്തമനില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.

കുഞ്ചന്‍ നമ്പ്യാര്‍ അവാര്‍ഡ് 2020

2020 ലെ കുഞ്ചന്‍ നമ്പ്യാര്‍ അവാര്‍ഡ് വാസു അരീക്കോടിന്റെ 'സ്വര്‍ണ്ണച്ചിറകുള്ള കാക്ക' എന്ന ബാലസാഹിത്യത്തിന് ലഭിച്ചു. മൊമന്റോയും പ്രശസ്തിപത്രവുമടങ്ങുന്നതായിരുന്നു അവാര്‍ഡ്. കെ. എല്‍. മോഹനവര്‍മ്മ അവാര്‍ഡ് സമ്മാനിച്ചു.

സി എം ബക്കര്‍ പുരസ്‌കാരം 2018

2018 ലെ സി എം ബക്കര്‍ പുരസ്‌കാരം പ്രദീപ് എസ് എസിന്റെ 'സൈബര്‍ മുറ്റത്ത് ഒരു തുമ്പി' എന്ന പുസ്തകത്തിന് ലഭിച്ചു. 5000 രൂപ ക്യാഷ് പ്രൈസും പ്രശസ്തി പത്രവും ഫലകവുമായിരുന്നു അവാര്‍ഡ്. തമ്മനത്ത് വച്ച് നടന്ന ചടങ്ങില്‍ ഡോ. കെ എം പൗലോസ് പുരസ്‌കാരം നല്‍കി.

ധാര്‍മ്മികത കഥാപുരസ്‌കാരം 2018

കോഴിക്കോട് ധാര്‍മ്മികത കഥാപുരസ്‌കാരം സുരേഷ് കീഴില്ലത്തിന്റെ 'ഡൈനസോറിയ' എന്ന ചെറുകഥാ സമാഹാരത്തിന് ലഭിച്ചു. 5000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം പണ്ഡിതനും മുന്‍ പാര്‍ലമെന്റ് അംഗവുമായ എം.പി അബ്ദുസമദ് സമദാനി സമ്മാനിച്ചു.

തത്വമസി പുരസ്‌കാരം 2023

സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്‌കാരം സദാനന്ദന്‍ പാണാവള്ളിയുടെ 'കൊമ്പനാനയും കുറുമ്പനുറുമ്പും' എന്ന ബാലസാഹിത്യകൃതിയ്ക്ക് ലഭിച്ചു. ജസ്റ്റീസ് കമാല്‍ പാഷ സമ്മാനം നല്‍കി.