Description
സാധാരണ സന്യാസിമാരില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് ശ്രീനാരായണഗുരു. ആത്മീയചിന്തയുടെ കൊടുമുടിയില്‍ എത്തിക്കഴിയുമ്പോഴും സാമാന്യജനതയുടെ സാധാരണജീവിതത്തെ ഗുരു മറന്നില്ല. ഗുരുവിന്റെ മനസ്സില്‍ ആധ്യാത്മിക ചിന്ത മാത്രമല്ല, പ്രായോഗികതലത്തിലെ സാമൂഹ്യനീതിയും സജീവസാന്നിധ്യമായിരുന്നു. ദാര്‍ശനികവിപ്ലവം മാത്രം പോരാ അതിലെ ആശയങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്ന് ഗുരു വിചാരിച്ചു. ഗുരുശിഷ്യനായ സഹോദരന്അയ്യപ്പന് അത് നടപ്പില്‍വരുത്തി. ഗുരുവും സഹോദരനും തമ്മിലുള്ള ആദര്ശഐക്യവും ആശയപ്പൊരുത്തങ്ങളുമൊക്കെ ഒട്ടേറെ ശ്രദ്ധിച്ചുകൊണ്ടാണ് ഡോ. ധര്മ്മരാജ്ടാട്ട് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.









Reviews
There are no reviews yet.